പുനലൂരിൽ നിന്നും 30 km ദൂരം ഉണ്ട് ഇവിടേയ്ക്ക് എത്താൻ.കഴുത്തുരുട്ടി എത്തുമ്പോൾ അവിടെ നിന്നും ഇടത് തിരിഞ്ഞു ഹാരിസൺ മലയാളം പ്ലാനറ്റേഷൻ ഉള്ളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ കയറി മുകളിൽ എത്തുമ്പോൾ അവിടെ ഒരു ഗേറ്റ് കാണാം അവിടെ ഒരു സെക്യൂരിറ്റി കാണും.നമ്മുടെ ഡീറ്റെയിൽസ് സെക്യൂരിറ്റിക്ക് പറഞ്ഞു കൊടുത്ത ശേഷം മാത്രമേ ഉള്ളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു.സെക്യൂരിറ്റി നമുക്ക് കുറച്ചു നിർദ്ദേശങ്ങൾ നൽകും പ്രധാനമായും വന്യമൃഗങ്ങളെ പറ്റിയാണ് ആനയും പുലിയും ഉണ്ടാകും.ശ്രദ്ധിക്കേണ്ടത് നമ്മളാണ്.ഗേറ്റ് കഴിഞ്ഞു മുകളിലേക്ക് പോകുമ്പോൾ തേയില തോട്ടം തുടങ്ങും നല്ല കയറ്റമാണ്.മുകളിലെത്തുമ്പോൾ നമുക്കു മൂന്നാർ എത്തിയ ഒരു പ്രതീതി ആണ് അനുഭവപ്പെടുന്നത്. തണുത്തമഞ്ഞും കൊണ്ട് തേയില തോട്ടത്തിനിടയിലൂടെ നടക്കാൻ എന്ത് രസമാണ്.
ഈ മലയുടെ മുകളിൽ തന്നെ ആണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് ജോലിക്കാരും ഇവിടെ തന്നെ ആണ് താമസം അവർക്കായി കോർട്ടേഴ്‌സ് കമ്പനി വക നൽകിയിട്ടുണ്ട്.തികച്ചും അത്ഭുതങ്ങൾ നിറഞ്ഞ ഒരു യാത്ര ആണ് ഇവിടം സമ്മാനിക്കുന്നത്.നാലുചുറ്റും ചെങ്കുത്തായ മലനിരകളാൽ കവചം സൃഷ്ഠിച്ചിട്ടുള്ള പ്രകൃതിയുടെ വികൃതി നമുക്ക് കാണാൻസാധിക്കും.
ഈ ഭൂപ്രകൃതി കൊണ്ടാകാം അമ്പനാടിനെ കൊല്ലം ജില്ലയുടെ മൂന്നാർ എന്ന് വിശേഷിപ്പിക്കുന്നത്.ഇവിടെ താമസിക്കുന്നവർക്ക് നഗരങ്ങളുമായി വല്യ പരിചയം ഉണ്ടാകില്ല അവരുടെ ജീവിതം ഇവിടെ തന്നെ ആണ്.സാധനങ്ങൾ വാങ്ങുന്നതിനും അത് പോലെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് അവർ നഗരങ്ങളിലേക്ക് എത്തുന്നത്. എന്തെങ്കിലും അടിയന്തിരമായ ആരോഗ്യപ്രശ്നങ്ങൾക്കു ചികിത്സ ലഭിക്കുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു.വളരെ നല്ല ഒരു സ്ഥലമാണ് അമ്പനാട് ഇവിടുത്തെ ജനജീവിതവും പ്രകൃതിയുടെ ഭംഗിയും നമ്മളെ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നു.
ഇവിടേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്നവർ പുനലൂരിൽ നിന്നും ചെങ്കോട്ട റൂട്ട് വരുമ്പോൾ കഴുത്തുരുട്ടി എത്തും അവിടെ നിന്നും തിരിഞ്ഞു പോകണം രണ്ടു വഴി ഉണ്ട് ഇവിടെ എത്താൻ.ഇവിടേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി റൂട്ട് ഡീറ്റെയിൽസ് ഞാൻ ചുവടെ ചേർക്കുന്നതാണ്.കഴുത്തുരുട്ടിയിൽ നിന്നും ഏറ്റവും അടുത്തായി പതിമൂന്നു കണ്ണറപ്പാലം (13 arch bridge) സ്ഥിതിചെയ്യുന്നത് .ഇതുപോലെ മറ്റൊരു മനോഹരമായ സ്ഥലത്തെപ്പറ്റിയുള്ള ആനുഭവക്കുറുപ്പുമായി ഞണ് എത്തുന്നതാണ് എല്ലാരും സപ്പോർട്ട് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക.
ബസ് സമയം
Sharing...
From Punalur to Ambanad Hills via NH744.
53 min (30 km)
53 min in current traffic
1. Head east on NH744 toward Kollam - Tenkasi Rd
2. Turn left
3. Slight right
4. Turn right
5. Arrive at location: Ambanad Hills
For the best route in current traffic visit https://maps.app.goo.gl/ miAATh1bj2QTSkTM8
From Punalur to Ambanad Hills via NH744.
53 min (30 km)
53 min in current traffic
1. Head east on NH744 toward Kollam - Tenkasi Rd
2. Turn left
3. Slight right
4. Turn right
5. Arrive at location: Ambanad Hills
For the best route in current traffic visit https://maps.app.goo.gl/







