Wednesday, 23 September 2020

*PINNACLE VIEW POINT*

  ''പിന്നാക്കിൾ വ്യൂ പോയിൻറ്''  സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലാണ്.ഇവിടുത്തെ പ്രധാന കാഴ്ച  എന്ന് പറയുന്നത്  സൂര്യോദയം ആണ്.മഞ്ഞിൻറെ  ഇടയിലൂടെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ ധാരാളം ആളുകൾ എത്താറുണ് ട്.

                                            
                                                                            
                                                                ധാരാളം ആളുകൾ രാവിലത്തെ ഈ കാഴ്ച്ച കാണാൻ ഇവിടെ എത്താറുണ്ട്.വർഷങ്ങൾ മുൻപേ ഈ സ്ഥലം ഇവിടെ ഉണ്ടാരുന്നു എന്നാൽ അന്നൊന്നും ആരും അറിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല ഈ കുന്നിൻറെ ചരിവിൽ  ആകാശത്തോളം വളർന്ന റബ്ബർ മരങ്ങളായിരുന്നു പോയിലക്കട എസ്റ്റേറ്റിന്റെ ഭാഗമാണ് ഇവിടം റീ പ്ലാനറ്റേഷന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയപ്പോളാണ് പ്രകൃതിയുടെ ഈ കരവിരുത് നമുക്കു കാണാൻ സാധിക്കുന്നത്.നല്ല തണുത്ത കാറ്റും,കോടമഞ്ഞും  നിറഞ്ഞ ഈ പ്രകൃതിയുടെ മായാജാലം ഭൂമിയുടെ മുകളിൽ നിന്നും മേഘപാളികൾ ഓടിക്കളിക്കുന്നതുപോലെ നമുക്ക് ആസ്വദിക്കാനാകും.
                                                      




                                                             അഞ്ചലിൽ നിന്നും 9KM അകലെയാണ് വലിയ കുരുവിക്കോണം,അരീപ്ലാച്ചി ഒരുനട റോഡിൻറെ മുന്നോടിയായി അഞ്ചൽ പഞ്ചായത്തിൻറെ ഭാഗമായ പ്രദേശമാണ് ''പിന്നാക്കിൽ വ്യൂ പോയിൻറ് ''. അഞ്ചലിൽ നിന്നും കുരുവിക്കോണം വഴിയും,പുനലൂരിൽ നിന്നും മാത്ര വഴിയും,കൊട്ടാരക്കരയിൽ നിന്നും വാളകം വഴി തടിക്കാട്  വായനശാല ജംഗ്ഷൻ വഴിയും ഇവിടെ എത്താൻ സാധിക്കും.സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം രാവിലെ 5:30 മുതൽ 6:30 വരെയും വൈകിട്ട് 3:00 മുതൽ 6:00 വരെയുമാണ്. ഗൂഗിൾ മാപ്പ് ഡിറക്ഷൻസ് ഇവിടെ ഞാൻ അറ്റാച്ച് ചെയ്തിട്ടുണ്ട്.അതുപോലെ എൻ്റെ ബ്ലോഗ് ഇഷ്ടമായെങ്കിൽ എല്ലാരും സബ്സ്ക്രൈബ് ചെയ്യുക.


Shared route
From Punalur to Pinnacle View Point Chettukuzhy 📷 via SH48 and Kollam - kuruvikkonam Rd.

17 min (12 km)
17 min in current traffic


1. Head southeast on SH48
2. Turn right onto Agastiacode - Komalam - Vadaman Rd/Kollam - kuruvikkonam Rd/Kuruvikonam-Venchempu Rd
3. Turn left onto Kollam - kuruvikkonam Rd
4. Arrive at location: Pinnacle View Point Chettukuzhy 📷
For the best route in current traffic visit https://maps.app.goo.gl/db7eJdvUQ8CFJ3Re6

From Kottarakkara to Pinnacle View Point Chettukuzhy 📷 via Main Central Rd and Chengamanadu - Anchal Rd/Kottarakkara - Anchal Rd.

25 min (19 km)
25 min in current traffic


1. Head south on Main Central Rd/NH183 toward NH744
2. Slight left onto Sabarimala Bypass
3. Turn right onto Chengamanadu - Anchal Rd/Kottarakkara - Anchal Rd
4. Turn left onto Thadicadu - Chettukuzhy Rd
5. Turn right onto Kollam - kuruvikkonam Rd/Kuruvikkonam Thadikkad Panachavila Rd
6. Arrive at location: Pinnacle View Point Chettukuzhy 📷
For the best route in current traffic visit https://maps.app.goo.gl/X5QVmhXvFFVsgYY37

From Anchal to Pinnacle View Point Chettukuzhy 📷 via Chengamanadu - Anchal Rd/Kottarakkara - Anchal Rd and Thadicadu - Chettukuzhy Rd.

13 min (8.1 km)
13 min in current traffic


1. Head north toward Chengamanadu - Anchal Rd/Kottarakkara - Anchal Rd
2. Turn left onto Chengamanadu - Anchal Rd/Kottarakkara - Anchal Rd
3. Turn left to stay on Chengamanadu - Anchal Rd/Kottarakkara - Anchal Rd
4. Turn right onto Thadicadu - Chettukuzhy Rd
5. Turn right onto Kollam - kuruvikkonam Rd/Kuruvikkonam Thadikkad Panachavila Rd
6. Arrive at location: Pinnacle View Point Chettukuzhy 📷
For the best route in current traffic visit https://maps.app.goo.gl/4LJ42Y4zH4hBpuUT8

Monday, 8 June 2020

''AMBANAD HILLS'' Munnar of Kollam

  കൊല്ലം ജില്ലയിലെ മൂന്നാർ എന്നറിയപ്പെടുന്ന ''അമ്പനാട് ഹിൽസ്'' കോടമഞ്ഞാൽ സൗന്ദര്യം തീർക്കുന്ന മലനിരകൾ,തളിർത്തു നിൽക്കുന്ന തേയില ചെടികൾ എല്ലാം അമ്പനാടിൻ്റെ പ്രേത്യേകതകൾ ആണ്.ഇവിടെ പ്രധാന കൃഷി തേയില ആണ് ഹരിതഭംഗി  വിളിച്ചോതുന്ന ഇവിടെ എത്തിപ്പെടാൻ അല്പം സാഹസികത നിറഞ്ഞതുമാണ്.ഡിസംബർ മാസത്തിലാണ് ഇവിടെ പോകേണ്ടത് കോടമഞ്ഞാൽ നിറഞ്ഞുനിൽക്കുന്ന തേയില തോട്ടത്തിനിടയിലൂടെ യാത്ര ചെയ്യുന്ന ഫീൽ അതൊന്നു വേറെ തന്നെ ആണ്.ഇവിടേയ്ക്ക് ആനവണ്ടി സർവീസ് ഉണ്ട്.ആര്യങ്കാവിൽ നിന്നും പുനലൂർ ഡിപ്പോയിൽ നിന്നും ബസ് ഇവിടേയ്ക്ക് ഉണ്ട്.
  
പുനലൂരിൽ നിന്നും 30 km ദൂരം ഉണ്ട് ഇവിടേയ്ക്ക് എത്താൻ.കഴുത്തുരുട്ടി എത്തുമ്പോൾ അവിടെ നിന്നും ഇടത് തിരിഞ്ഞു ഹാരിസൺ മലയാളം പ്ലാനറ്റേഷൻ ഉള്ളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ കയറി മുകളിൽ എത്തുമ്പോൾ അവിടെ ഒരു ഗേറ്റ് കാണാം അവിടെ ഒരു സെക്യൂരിറ്റി കാണും.നമ്മുടെ ഡീറ്റെയിൽസ് സെക്യൂരിറ്റിക്ക് പറഞ്ഞു കൊടുത്ത ശേഷം മാത്രമേ ഉള്ളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു.സെക്യൂരിറ്റി നമുക്ക് കുറച്ചു നിർദ്ദേശങ്ങൾ നൽകും പ്രധാനമായും വന്യമൃഗങ്ങളെ പറ്റിയാണ് ആനയും പുലിയും ഉണ്ടാകും.ശ്രദ്ധിക്കേണ്ടത് നമ്മളാണ്.ഗേറ്റ് കഴിഞ്ഞു മുകളിലേക്ക് പോകുമ്പോൾ തേയില തോട്ടം തുടങ്ങും നല്ല കയറ്റമാണ്.മുകളിലെത്തുമ്പോൾ നമുക്കു മൂന്നാർ എത്തിയ ഒരു പ്രതീതി ആണ് അനുഭവപ്പെടുന്നത്. തണുത്തമഞ്ഞും   കൊണ്ട് തേയില തോട്ടത്തിനിടയിലൂടെ നടക്കാൻ എന്ത് രസമാണ്.
 
ഈ മലയുടെ മുകളിൽ തന്നെ ആണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് ജോലിക്കാരും ഇവിടെ തന്നെ ആണ് താമസം അവർക്കായി കോർട്ടേഴ്‌സ് കമ്പനി വക നൽകിയിട്ടുണ്ട്.തികച്ചും അത്ഭുതങ്ങൾ നിറഞ്ഞ ഒരു യാത്ര ആണ് ഇവിടം സമ്മാനിക്കുന്നത്.നാലുചുറ്റും ചെങ്കുത്തായ മലനിരകളാൽ കവചം സൃഷ്ഠിച്ചിട്ടുള്ള പ്രകൃതിയുടെ വികൃതി നമുക്ക് കാണാൻസാധിക്കും.

ഈ ഭൂപ്രകൃതി  കൊണ്ടാകാം അമ്പനാടിനെ കൊല്ലം ജില്ലയുടെ മൂന്നാർ എന്ന് വിശേഷിപ്പിക്കുന്നത്.ഇവിടെ താമസിക്കുന്നവർക്ക് നഗരങ്ങളുമായി വല്യ പരിചയം ഉണ്ടാകില്ല അവരുടെ ജീവിതം ഇവിടെ  തന്നെ ആണ്.സാധനങ്ങൾ വാങ്ങുന്നതിനും അത് പോലെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് അവർ നഗരങ്ങളിലേക്ക് എത്തുന്നത്. എന്തെങ്കിലും അടിയന്തിരമായ   ആരോഗ്യപ്രശ്നങ്ങൾക്കു ചികിത്സ ലഭിക്കുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു.വളരെ നല്ല ഒരു സ്ഥലമാണ് അമ്പനാട് ഇവിടുത്തെ ജനജീവിതവും പ്രകൃതിയുടെ ഭംഗിയും  നമ്മളെ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നു.


ഇവിടേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്നവർ പുനലൂരിൽ നിന്നും ചെങ്കോട്ട റൂട്ട് വരുമ്പോൾ  കഴുത്തുരുട്ടി എത്തും അവിടെ നിന്നും തിരിഞ്ഞു പോകണം രണ്ടു വഴി ഉണ്ട് ഇവിടെ എത്താൻ.ഇവിടേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി റൂട്ട്  ഡീറ്റെയിൽസ് ഞാൻ  ചുവടെ ചേർക്കുന്നതാണ്.കഴുത്തുരുട്ടിയിൽ നിന്നും ഏറ്റവും അടുത്തായി  പതിമൂന്നു കണ്ണറപ്പാലം (13 arch bridge) സ്ഥിതിചെയ്യുന്നത് .ഇതുപോലെ മറ്റൊരു മനോഹരമായ സ്ഥലത്തെപ്പറ്റിയുള്ള ആനുഭവക്കുറുപ്പുമായി ഞണ് എത്തുന്നതാണ് എല്ലാരും സപ്പോർട്ട് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക.
ബസ് സമയം 


Sharing...
From Punalur to Ambanad Hills via NH744.

53 min (30 km)
53 min in current traffic


1. Head east on NH744 toward Kollam - Tenkasi Rd
2. Turn left
3. Slight right
4. Turn right
5. Arrive at location: Ambanad Hills
For the best route in current traffic visit https://maps.app.goo.gl/miAATh1bj2QTSkTM8

Wednesday, 27 May 2020

''PANDAVANPARA'' ROCK VIEW

                    ചരിത്രങ്ങൾ ഉറങ്ങുന്ന  ''പാണ്ഡവൻപാറ'' ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന പുണ്യ തീർത്ഥാടന കേന്ദ്രം.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന വലിയ ഒരു പാറയാണ് ''പാണ്ഡവൻ പറ'' എന്നറിയപ്പെടണത്.ഈ പേര് വരാൻ കാരണം പാണ്ഡവർ വനവാസക്കാലത്ത്‌ ഇവിടെ അഭയം പ്രാപിച്ചിരുന്നു അതിനാലാണ് പാണ്ഡവൻപാറ എന്ന പേര് വീണത് എന്ന്  പഴമക്കാർ പറഞ്ഞു അറിയാൻ സാധിച്ചത്.പ്രധാനമായും ഈ പാറ സ്ഥിതി ചെയ്യുന്നത്.പുനലൂരിൽ നിന്നും 15 KM അകലെയാണ്.അരമണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്  പുനലൂർ - തെങ്കാശി റോഡ് നേരെ പോകുമ്പോൾ ഉറുകുന്ന് എന്ന സ്ഥലം എത്തും അവിടെ നിന്നും ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തുടരുക അവിടെ നിന്നും ഒരു ഒന്നര കിലോമീറ്റർ നല്ല കയറ്റമാണ്.ഈ കയറ്റം അവസാനിക്കുന്നിടത്തുനിന്നും    ഈ പറയിലേക്കുള്ള വഴി തുടങ്ങുന്നു. 
                                                                
ഇവിടെക്കായി പുനലൂരിൽ നിന്നും നമ്മുടെ സ്വന്തം ആനവണ്ടി സർവീസ് ഉണ്ട് 7:45 ന് പുനലൂരിൽ നിന്നും ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ വഴി തെന്മല വരെ പോകുന്ന ബസ് ഉണ്ട് അതിൽ കേറിയാൽ ഇവിടെ എത്താൻ  സാധിക്കും.ബസിലൂടെ ആകുമ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കാം ആനവണ്ടയിലെ കുലുങ്ങിയുള്ള യാത്ര വേറെ ഫീൽ ആണ്.
ആനവണ്ടി 
                                                                                                                                                                      പാറയുടെ മുകളിലേക്കുള്ള വഴി തീർത്തും പാറക്കല്ലുകൾ പൊട്ടിച്ചു അടുക്കി ഉണ്ടാക്കിയ വഴിയാണ്.രാവിലെ പോകുമ്പോൾ മഞ്ഞു ഉണ്ടാകും വളരെ നല്ല ഒരു എക്സ്പീരിയൻസ് ആണ് നമുക്ക് കിട്ടുന്നത്. 


ഇവിടെ ഒരു പ്രേത്യേകത ഉണ്ട് ഈ പാറയുടെ മുകളിൽ അമ്പലവും അത് കൂടാതെ ഒരു സൈഡിൽ പള്ളിയുടെ ഭാഗമാണ് അവിടെ വലിയ ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട് ഇത് കുരിശുമല എന്നറിയപ്പെടുന്നു.
           പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ശിവപാർവ്വതി ക്ഷേത്രം 
       കു രിശുമല
 തെന്മല ഇക്കോ ടൂറിസത്തിൻറെ  ഭാഗമായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട് പാറയുടെ മുകളിൽ എത്തിയാൽ കാണാൻ കഴിയുന്നത് പച്ചപ്പട്ടു വിരിച്ച പ്രകൃതിയെയാണ്.രാവിലെ ഇവിടെ എത്തുകയാണെങ്കിൽ മൂടൽ മഞ്ഞാൽ ഈ പ്രദേശം ഒന്നും കാണാൻ സാധിക്കില്ല ഇതിന്റെ മുകളിൽ നിന്നും തെന്മല ഡാം മുതൽ വിളക്കുപാറ ഓയിൽ ഫാം അത് കൂടാതെ ഇടമൺ സബ്സ്റ്റേഷൻ വരെ ഉള്ള വ്യൂ നന്നായി ആസ്വദിക്കാൻ സാധിക്കുന്നതാണ്.അത് കൂടാതെ സഹ്യനെ കീറിമുറിച്ചുകൊണ്ടു കൊല്ലത്തെയും തമിഴ്‌നാട്ടിലെ  ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാത കടന്നു പോകുന്നത് കാണാൻ സാധിക്കും.പ്രകൃതി ഭംഗി ആസ്വദിക്കാൻ ഏറ്റവും ഉചിതമായ ഒരു സ്ഥലമണ് പാണ്ഡവൻപാറ.നമ്മുടെ വ്യൂ  പോയിൻറ് ക്ഷേത്ര പരിസരത്തിനുള്ളിലായതിനാൽ നമുക്കു അവിടെ ചെരുപ്പുകൾ ഉപയോഗിക്കാൻ സാദിക്കില്ലാ.വളരെയധികം ഐദീഹ്യങ്ങൾ നിറഞ്ഞ ഒരു സ്ഥലമാണ് പാണ്ഡവൻപാറ.അത് കൊണ്ടുതന്നെ അതിൻ്റെ പവിത്രത ഇപ്പോളും കാത്തുസൂക്ഷിക്കുന്നു  .മുകളിലെ കാഴ്ചകൾ നമുക്ക്‌ തരുന്ന ഫീൽ അത് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്.പാറയുടെ മുകളിൽ നിന്ന് എടുത്ത കുറച്ചു ഫോട്ടോകൾ ചുവടെ ചേർക്കുന്നു .

ഇവിടെ നിന്നും നോക്കിയാൽ നമുക്ക് തെന്മല ഡാം കാണാൻ സാധിക്കുന്നതാണ് കൂടാതെ കല്ലടയാർ ഒഴുകുന്നതും.ലുക്ക് ഔട്ട് എന്ന വ്യൂ പോയിന്ററും അവിടെ സ്ഥിതിചെയ്യുന്ന തടയണയും  നന്നായി നമുക്കു കാണാൻ സാധിക്കും.കല്ലടയാറിനു കുറുകെ യുള്ള തടയണ ജലസേചന പദ്ധതിയായ കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് ആണ് നിയന്ത്രിക്കുന്നത്.പ്രധാനമായും ഇവ  രണ്ടു കനലുകളിലേക്കു ഒഴുക്കി കൃഷി ആവശ്യത്തിനുള്ള ജലം എത്തിക്കുവാൻ ആവശ്യാനുസരണം ഈ തടയണ സഹായകമാകുന്നു.
THENMALA DAM




LOOKOUT
അതുപോലെ പാറയുടെ മോളിൽ നിന്നുമുള്ള സൂര്യാസ്തമയം അത് കാണേണ്ട ഒന്ന് തന്നെയാണ് പ്രകൃതി എത്രയോ മനോഹരി ആണ്.നാം എന്നാൽ ഒരു വശത്തുകൂടി അവയെ നശിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.ഒരു പ്രളയത്തിലൂടെ നമുക്കൊരു മുന്നറിയിപ്പുനൽകി എന്നിട്ടും നമ്മൾ പടിക്കില്ല പ്രകൃതിയെ മലിനമാക്കികൊണ്ടേ ഇരിക്കുന്നു.ഇവിടെ വരുവാൻ ആഗ്രഹിക്കുന്നവർക്കായി ഗൂഗിൾ മാപ് ലിങ്ക് താഴെ ഷെയർ ചെയ്യാം.കൊല്ലം തെന്മലയിലേക്ക്  ട്രിപ്പ് വരുന്നവർക്ക് എന്തുകൊണ്ടും  ഉൾപ്പെടുത്താൻ പറ്റിയ ഒരു പ്ലേസ് തന്നെയാണ് ''പാണ്ഡവൻ പറ''. 

അടുത്ത നല്ലൊരു അനുഭവവുമായി ഞാൻ  നിങ്ങളുടെ മുന്നിൽ എത്തുന്നതാണ് എല്ല്ലാവരും മാസ്ക്സിമം സപ്പോർട്ട് ചെയ്യുക ഷെയർ ചെയ്യുക.

From Punalur to Pandavanpara Sree Shivaparvathy Temple and Rock view via NH744.

26 min (15 km)
26 min in current traffic


1. Head east on NH744 toward Kollam - Tenkasi Rd
2. Turn left
3. Keep left to continue on Ottakkal Railway Station Rd
4. Arrive at location: Pandavanpara Sree Shivaparvathy Temple and Rock view
For the best route in current traffic visit https://maps.app.goo.gl/6JMJ9jP8uhFMS7DJA

Sunday, 17 May 2020

''Miracles of Nedumbara*''

               തികച്ചും  വ്യത്യസ്ഥമായ ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നിങ്ങളെ ഞാൻ പരിചയപ്പെടുത്തുന്നത്.ഇവിടെ പോകണമെങ്കിൽ വർഷത്തിൽ ഒരിക്കൽ മാത്രമേ പോകാൻ കഴിയുകയുള്ളു അതും  വനം വകുപ്പിൻറെ അനുമതി ആവശ്യമാണ്.തികച്ചും കൊടുംകാട്ടിനുള്ളിനുള്ളിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ഒരു കിടുക്കാച്ചി വ്യൂ പോയിൻറ് ആണ്.ആനയും പുലിയും ഉള്ള കാട്ടിലൂടെ നടന്നു വേണം ഇവിടെ എത്താൻ.ഇത് ഒരു ടൂറിസം മേഹലയല്ല അത് കൊണ്ട് തന്നെ നാട്ടിലുള്ളവർ മാത്രമാണ് അവിടേക്കു പോകുന്നത്.ഇവിടെ പ്രധാനമായും ''കന്തിരിനേർച്ച'' ചെയ്യാനാണ് പ്രധാനമായും ആളുകൾ പോകുന്നത് ഈ വട്ടം എനിക്കും അവസരം കിട്ടി അവിടെ പോകാൻ.അവിടെ ഉണ്ടായ അനുഭവമാണ് നിങ്ങൾക്കായി പങ്കുവെക്കുന്നത്.

''നെടുമ്പാറമൊട്ട  ''

നെടുമ്പാറമൊട്ട എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് തെന്മലയിൽ നിന്നും ഏകദേശം 5km മാറി ഒറ്റക്കൽ എന്ന ഒരു സുന്ദരമായ ഗ്രാമമുണ്ട് അതും ഒരു മലയുടെ മോളിലായി ആണ് ഉള്ളത് അവിടെ നിന്നും രണ്ടര മണിക്കൂർ യാത്ര ഉണ്ട് നമ്മൾ പറയണ പ്ലേസിൽ എത്താൻ ചെങ്കുത്തായ മലകൾ കേറി വേണം ലക്ഷ്യ സ്ഥാനത്തു എത്താൻ വളരെ സാഹസികത നിറഞ്ഞ ഒരു വനപാതയാണ്‌. പോകു ന്നവഴിയിൽ ഒരു പക്ഷെ ആനകൾ ,പുലികളും ,കാട്ടുപോത്തുകളും ഉണ്ടാകാൻ സാധ്യത ഉണ്ട് അന്ന് പോയപ്പോൾ ഇവയൊന്നും കാണാൻ ഭാഗ്യം ഉണ്ടായില്ല.ഞങ്ങൾ ഒരു അറുപതു പേരോളം ആളുകൾ ഉണ്ടാരുന്നു.  കഴിക്കാനുള ഭക്ഷണം അവിടെ ചെന്നിട്ടാണ് ഉണ്ടാക്കിയത് അതിനു വേണ്ടിയുള്ള സാധനങ്ങൾ ഞങ്ങൾ കൊണ്ടുപോയി. യാത്ര പകുതി ആകുമ്പോളേക്കും തിങ്ങിക്കൂടി നിക്കുന്ന മരങ്ങൾക്കുള്ളിലൂടെ ആകും സൂര്യപ്രകാശം ഒരു തെല്ലുപോലും അകത്തേക്ക് വീഴാത്തവിധം ഇടതൂർന്നു നിക്കുന്നു.അതിനുള്ളിലേക്ക് കേറുമ്പോൾ ഉണ്ടാകുന്ന തണുപ്പ് വേറെ ഫീൽ ആണ്.നമ്മൾ ശ്വസിക്കുന്ന വായു മനസ്സിനു തണുപിക്കുന്ന ഫീൽ ആണ് മൈൻഡ് ഫ്രീ ആകുന്നു.

യാത്രയുടെ പകുതി എത്തിയപ്പോൾ ഉള്ള ചിത്രമാണ്  കാണുന്നത്. ഇവിടെ നിന്നു വീണ്ടും മുകളിലേക്ക് പോകണം   നമ്മുടെ ലക്ഷ്യ സ്ഥാനത്ത്‌  എത്താൻ.

         
  ഇവിടെ പ്രധാനമായും എല്ലാ വർഷവും നടത്തിവരുന്ന ഒരു നേർച്ചയാണിത് ആ ടൈമിൽ മാത്രമേ ആളുകൾ അവിടേക്കു പോകാറുള്ളൂ അല്ലാതെ ആരെയും അവിടേക്കു കയറ്റിവിടാറില്ല.ഞങ്ങൾ രാവിലെ  7 മണിയ്ക്കാണ് വീട്ടിൽ നിന്നും തിരിച്ചത്  ഒരു 9:30 ആയപ്പൊളേക്കും ഇവിടെ എത്തി.വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് ഈ യാത്ര നമുക്ക് സമ്മാനിക്കുന്നത്.ഈ മലയുടെ ഓപ്പോസിറ്റ് മാമ്പഴത്തറ എന്ന സ്ഥലമാണ്.ഇവിടെ കന്തിരിനേർച്ച അതിന്റെ കൂടെ കോടിക്കെട്ടു നേർച്ച എന്നീ രണ്ടു ചടങ്ങുകൾക്കായാണ് ഇവിടെ എത്തുന്നത് .ഈ മലയുടെ മുകളിൽ എത്തി കഴിഞ്ഞാൽ നമുക്കു ഉണ്ടാകുന്ന ഒരു ഫീൽ വേറെ തന്നാണ് ഇത്രേം വർഷങ്ങൾ ഉണ്ടായിട്ടും ഇപ്പോളാണ് ഇവിടെ വരാൻ  സാധിച്ചത് ആ ഫീൽ ഒന്ന് വേറെ ആണ്.
മുകളിൽ നിന്ന് ഉള്ള ചിത്രം 
                                                                                                                                                                                                                                                                            


 
Panorama view


ഇത് എൻ്റെ  കൂട്ടുകാർ ആണ് ഞാൻ എവിടെ പോയാലും ഇവരും കൂടെ ഉണ്ടാകും ആദർശ് ,സുജിൻ.എൻ്റെ അടുത്ത ബ്ലോഗ്ഗിൽ  ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് പാണ്ഡവൻപാറ പറ്റിയാണ് അതും ഇതുപോലെ പല അത്ഭുതങ്ങൾ നിറഞ്ഞതും കൂടാതെ പല ഐദീഹ്യങ്ങൾ നിറഞ്ഞതും ആണ് അത് തികച്ചും വേറെ ഒരു എക്സ്പീരിയൻസ് ആണ്.ഇന്നത്തെ എൻ്റെ  അവതരണത്തിൽ എന്തെകിലും കുറവുകൾ ഉണ്ടെങ്കിൽ ഷെമിക്കുക വരും ബ്ലോഗുകളിൽ ഞാൻ മെച്ചപ്പെടുത്തി  എടുക്കുന്നതാണ്.എല്ലാവരും സപ്പോർട്ട് തരുക സബ്സ്ക്രൈബ് ചെയ്യുക.അടുത്ത ബ്ലോഗിൽ നല്ല ഒരു ടോപ്പിക്ക് ആയി ഞാൻ  എത്തുന്നതാണ്.









Saturday, 16 May 2020

You must see this places to visit in kollam

''കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊരു ചൊല്ലുണ്ട് ''അത് സത്യമായ കാര്യം തന്നെയാണ്.ഇന്ത്യയിലെ തന്നെ ആദ്യത്തെ എക്കോ ടൂറിസം സ്ഥാപിതമായത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്.തുടക്കം തന്നെ സ്വന്തം നാടിനെപ്പറ്റി എഴുതി തുടങ്ങാമെന്ന് കരുതി.തെന്മലയിൽ  കണ്ടിരിക്കേണ്ട ധാരാളം പ്ലേസ് ഉണ്ട് അതിലൂടെ ആണ് ഈ ബ്ലോഗ് നിങ്ങളെ കൊണ്ട് പോകുന്നതു.

പാലരുവി വെള്ളച്ചാട്ടം 
                                
      പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏറ്റവും ചൂട് കൂടുതൽ അനുഭവപ്പെടണ പുനലൂർ (hot city) നിന്നും ഏകദേശം 36km മാറി ഫോറെസ്റ്റിനു ഉള്ളിലായാണ് പുനലൂർ നിന്നും NH744 റോഡിലേക്ക് കേറുക അവിടുന്ന് നേരെ പോകുമ്പോൾ   തെന്മല എത്തും. അവിടുന്ന് നേരെ ഒരു 16km ദൂരം കൂടെ സഞ്ചരിച്  നമുക്കു ഇവിടെ എത്താൻ സാധിക്കും.നിങ്ങൾ കടന്ന് പോകുന്ന വഴിയിലാണ് ബ്രിട്ടിഷുകാരാൽ  നിർമ്മിതമായ ''പതിമൂന്നു കണ്ണറപ്പാലം''(13 Arch bridge) ഏകദേശം 108 വര്ഷം പഴക്കം വരും ഈ പാലത്തിനു.
പതിമൂന്നു കണ്ണറപ്പാലം 


*PINNACLE VIEW POINT*

  ''പിന്നാക്കിൾ വ്യൂ പോയിൻറ്''  സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലാണ്.ഇവിടുത്തെ പ്രധാന കാഴ്ച  എന്ന് പറയ...