Saturday, 16 May 2020

You must see this places to visit in kollam

''കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊരു ചൊല്ലുണ്ട് ''അത് സത്യമായ കാര്യം തന്നെയാണ്.ഇന്ത്യയിലെ തന്നെ ആദ്യത്തെ എക്കോ ടൂറിസം സ്ഥാപിതമായത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്.തുടക്കം തന്നെ സ്വന്തം നാടിനെപ്പറ്റി എഴുതി തുടങ്ങാമെന്ന് കരുതി.തെന്മലയിൽ  കണ്ടിരിക്കേണ്ട ധാരാളം പ്ലേസ് ഉണ്ട് അതിലൂടെ ആണ് ഈ ബ്ലോഗ് നിങ്ങളെ കൊണ്ട് പോകുന്നതു.

പാലരുവി വെള്ളച്ചാട്ടം 
                                
      പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏറ്റവും ചൂട് കൂടുതൽ അനുഭവപ്പെടണ പുനലൂർ (hot city) നിന്നും ഏകദേശം 36km മാറി ഫോറെസ്റ്റിനു ഉള്ളിലായാണ് പുനലൂർ നിന്നും NH744 റോഡിലേക്ക് കേറുക അവിടുന്ന് നേരെ പോകുമ്പോൾ   തെന്മല എത്തും. അവിടുന്ന് നേരെ ഒരു 16km ദൂരം കൂടെ സഞ്ചരിച്  നമുക്കു ഇവിടെ എത്താൻ സാധിക്കും.നിങ്ങൾ കടന്ന് പോകുന്ന വഴിയിലാണ് ബ്രിട്ടിഷുകാരാൽ  നിർമ്മിതമായ ''പതിമൂന്നു കണ്ണറപ്പാലം''(13 Arch bridge) ഏകദേശം 108 വര്ഷം പഴക്കം വരും ഈ പാലത്തിനു.
പതിമൂന്നു കണ്ണറപ്പാലം 


ആര്യങ്കാവ് ചെക്ക് പോസ്റ്റിനു 5km മുൻപ് വലത്തോട്ട് ഒരു റോഡ് പോകുന്നുണ്ട് അതിലെ ആണ് പലരുവിയിലേക്കു പോകാനുള്ള വഴി സ്റ്റാർട്ട് ആകുന്നത് തുടക്കത്തിൽ തന്നെ ടിക്കറ്റ് എടുക്കാനുള്ള കൌണ്ടർ സൈഡിൽ കാണാൻ സാധിക്കും.ടിക്കറ്റ് എടുത്ത ശേഷം ടൂറിസം വാഹനത്തിലാണ് പലരുവിയിലേക്കു കൊണ്ടുപോകുന്നത്.ഈ വെള്ളച്ചാട്ടത്തിനു പാലരുവി എന്ന് പേര് വരാൻ കാരണം ഒഴുകുന്ന വെള്ളത്തിന്റെ നിറം പാലിന്റെ നിറം ആയതുകൊണ്ടാണ് എന്നാണ്.കൂടാതെ നമ്മുടെ റെയിൽവേ പുതിയതായി സർവീസ് തുടങ്ങിയ തിരുനെൽവേലി -പാലക്കാട് എക്സ്പ്രസ്സ് പേരിട്ടിരിക്കണേ ''പാലരുവി എക്സ്പ്രസ്സ് ''.നിങ്ങൾക്കായി പലരുവിയിലെ കുറച്ചു ഫോട്ടോകൾ ഇവിടെ ഷെയർ ചെയ്യുന്നു. 
പാലരുവി 

    ഗൂഗിൾ മാപ് ലിങ്ക് ഞാൻ  ഇവിടെ ചേർക്കുന്നു https://goo.gl/maps/vmZ3w2CnmuNV8xRSA.അടുത്ത ബ്ലോഗിൽ ഒരു പുതിയ സ്ഥലത്തെ പറ്റിയുള്ള വിവരണവുമായി ഞാൻ എത്തുന്നതാണ് എല്ലാവരും മാക്സിമം സപ്പോർട്ട് തരുക.ഒരു പക്ഷെ ഇതുപോലെ ഉള്ള ഡാറ്റാസ് നിങ്ങൾ വായിച്ചിട്ടുള്ളയാകാം എന്നിരുന്നാലും സപ്പോർട്ട് തരുക ഷെയർ ചെയ്യുക.










No comments:

Post a Comment

*PINNACLE VIEW POINT*

  ''പിന്നാക്കിൾ വ്യൂ പോയിൻറ്''  സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലാണ്.ഇവിടുത്തെ പ്രധാന കാഴ്ച  എന്ന് പറയ...